മഴയുടെ സംഗീതം
ഒരു നിമിഷം ചെവിയോര്‍ക്കുക മണ്ണില്‍
ചൊരിയും മഴയുടെ സംഗീതം
കരുണയെന്നൊരു മാനം മൊഴിയും
മതികവരും മൃദു സല്ലാപം
കുളിരു പകര്‍ന്നു തരുന്ന കരങ്ങള്‍
പുളകം ചാര്‍ത്തിടുമാഹ്ലാദം
അനുനിമിഷം നാമറിയുക കാലം
കനിവാര്‍ന്നരുളിടുമൗദാര്യം
രാത്രി തളര്‍ന്നു മയങ്ങുമ്പോള്‍ മഴ
തോര്‍ ന്നൊരു താരാട്ടായണയും
പരിസരമേതു മുണര്‍ന്നല്‍പ്പം
പനിനീര്‍ തൂകി പോയ് മറയും
ഇളവെയിലില്‍ പൂവിതളായ് പൊഴിയും
തെളിമഴ മണ്ണില്‍ വീണലിയും
അലകടലാര്‍ത്തു വരുന്നതു പോലതു
ചിലനാളലറിപ്പാഞ്ഞണയും
കര്ക്കടകപ്പെരുമഴയുടെ വരവിനൊ-
രുല്‍കട ശബ്ദമഹാഘോഷം
അരികില്‍ നിന്നും തിമിര്‍ത്താടുമ്പോ
ളരമണി തുള്ളും നാദലയം
തുടിതാളങ്ങള്‍ മുഴക്കിയിടയ്ക്കു
കടുതര മേളമുണര്‍ത്തി വരും
കൈമണി മുടി തന്ത്രികള്‍ മീട്ടി
കൗതുകമേകും ചിലനിമിഷം
മതിവരുവോളം കേള്‍ക്കുക മഴയുടെ
മധുരോദാരം സംഗീതം
ഹസ് ന.എ
ഒരു നിമിഷം ചെവിയോര്‍ക്കുക മണ്ണില്‍
ചൊരിയും മഴയുടെ സംഗീതം
കരുണയെന്നൊരു മാനം മൊഴിയും
മതികവരും മൃദു സല്ലാപം
കുളിരു പകര്‍ന്നു തരുന്ന കരങ്ങള്‍
പുളകം ചാര്‍ത്തിടുമാഹ്ലാദം
അനുനിമിഷം നാമറിയുക കാലം
കനിവാര്‍ന്നരുളിടുമൗദാര്യം
രാത്രി തളര്‍ന്നു മയങ്ങുമ്പോള്‍ മഴ
തോര്‍ ന്നൊരു താരാട്ടായണയും
പരിസരമേതു മുണര്‍ന്നല്‍പ്പം
പനിനീര്‍ തൂകി പോയ് മറയും
ഇളവെയിലില്‍ പൂവിതളായ് പൊഴിയും
തെളിമഴ മണ്ണില്‍ വീണലിയും
അലകടലാര്‍ത്തു വരുന്നതു പോലതു
ചിലനാളലറിപ്പാഞ്ഞണയും
കര്ക്കടകപ്പെരുമഴയുടെ വരവിനൊ-
രുല്‍കട ശബ്ദമഹാഘോഷം
അരികില്‍ നിന്നും തിമിര്‍ത്താടുമ്പോ
ളരമണി തുള്ളും നാദലയം
തുടിതാളങ്ങള്‍ മുഴക്കിയിടയ്ക്കു
കടുതര മേളമുണര്‍ത്തി വരും
കൈമണി മുടി തന്ത്രികള്‍ മീട്ടി
കൗതുകമേകും ചിലനിമിഷം
മതിവരുവോളം കേള്‍ക്കുക മഴയുടെ
മധുരോദാരം സംഗീതം
ഹസ് ന.എ
No comments:
Post a Comment